മാലെഗാവ് സ്‌ഫോടനക്കേസ് പ്രതി സാധ്വി പ്രജ്ഞ ബിജെപിയില്‍ ചേര്‍ന്നു; ഭോപ്പാലില്‍ മത്സരിച്ചേക്കും

single-img
17 April 2019

മാലെഗാവ് സ്‌ഫോടനക്കേസിലെ മുഖ്യ പ്രതി സാധ്വി പ്രജ്ഞ താക്കൂര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഭോപ്പാലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും മുന്‍ മുഖ്യമന്ത്രിയുമായ ദ്വിഗ് വിജയ് സിംഗിനെതിരെ അവര്‍ മത്സരിച്ചേക്കുമെന്നാണ് സൂചന. ‘ഞാന്‍ ഔദ്യോഗികമായി ബി.ജെ.പിയില്‍ ചേര്‍ന്നു. ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ജയിക്കുകയും ചെയ്യും.’ പജ്ഞ പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഘടന ആവശ്യപ്പെടുകയാണെങ്കില്‍ ദ്വിഗ് വിജയ് സിംഗിനെ എതിരിടാന്‍ താന്‍ തയ്യാറാണെന്നും പ്രജ്ഞ പറഞ്ഞു.

ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ആരെന്ന് ബി.ജെ.പി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അടക്കമുള്ളവരുടെ പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. 1984ലാണ് ഈ മണ്ഡലത്തില്‍ അവസാനമായി ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയിച്ചത്. അതേസമയം, സ്വതന്ത്രസ്ഥാനാര്‍ത്ഥിയാകാന്‍ താന്‍ തയ്യാറല്ലെന്നും പ്രജ്ഞ വ്യക്തമാക്കിയിട്ടുണ്ട്. നരേന്ദ്ര സിംഗ് തോമര്‍, ശിവരാജ് സിംഗ് ചൗഹാന്‍, ഉമാഭാരതി എന്നിവര്‍ മത്സരിക്കാന്‍ വിമുഖത അറിയിച്ചതോടെയാണ് പ്രജ്ഞയുടെ പേര് പരിഗണിക്കുന്നത്.