തെക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

single-img
17 April 2019

തിരുവനന്തപുരം: തെക്കന്‍ ജില്ലകളില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മലപ്പുറം ജില്ലയില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നാണ് വിവരം.

പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഭേദപ്പെട്ട മഴ പെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അഞ്ച് ദിവസം തുടര്‍ച്ചയായി മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്നത്. ഇന്നും സംസ്ഥാനത്ത് ചില ജില്ലകളില്‍ കനത്ത മഴ പെയ്തിരുന്നു.