കെ സുരേന്ദ്രന് 8 ലക്ഷം വോട്ട് കിട്ടുമെന്ന് ടിപി സെന്‍കുമാര്‍

single-img
17 April 2019

കേരളത്തില്‍ പ്രീണന രാഷ്ട്രീയത്തിന്റെ അവസാനമായിരിക്കും ഈ തെരഞ്ഞെടുപ്പോടെ ഉണ്ടാകുകയെന്ന് ടിപി സെന്‍കുമാര്‍. തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ച ശബരിമലയെ കുറിച്ച് തന്നെയാണ്. ശബരിമലയിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാടില്ലെന്ന് പറയുന്നത് സാധ്യമായ കാര്യമല്ല. ശബരിമല ചര്‍ച്ച ചെയ്യുക തന്നെ ചെയ്യും. കര്‍മ്മസമിതി ഹോര്‍ഡിംഗുകള്‍ സ്ഥാപിച്ചതില്‍ യാതൊരു ചട്ടലംഘനവും ഇല്ലെന്നും ടിപി സെന്‍കുമാര്‍ പറഞ്ഞു. 8 ലക്ഷം വോട്ട് കെ സുരേന്ദ്രന് പത്തനംതിട്ടയില്‍ കിട്ടുമെന്നാണ് ടിപി സെന്‍കുമാറിന്റെ കണക്ക്.