കേരളത്തില്‍ 2 ദിവസം അവധി പരിഗണനയില്‍; അനുമതി ലഭിച്ചാല്‍ ഉത്തരവിറക്കും

single-img
17 April 2019

കേരളത്തിലെ തിരഞ്ഞെടുപ്പു ദിനമായ 23 ന് പുറമേ തലേദിവസമായ 22 നും അവധി പ്രഖ്യാപിക്കുന്നത് ആലോചനയില്‍. ദുഃഖവെള്ളി, ഈസ്റ്റര്‍ തുടങ്ങിയവയ്ക്കു ശേഷമെത്തുന്ന തിങ്കളാഴ്ചയിലെ പ്രവൃത്തിദിനം വോട്ടിങ്ങിലെ പങ്കാളിത്തത്തെ ബാധിക്കുമെന്ന ആശങ്കയെത്തുടര്‍ന്നാണു നടപടി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ലഭിച്ചാല്‍ ഉത്തരവിറക്കും.