എസ്രയുടെ ബോളിവുഡ് പതിപ്പ് ഒരുങ്ങുന്നു; പൃഥ്വിരാജിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇമ്രാന്‍ ഹാഷ്മി

single-img
17 April 2019

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ജയ് കൃഷ്ണന്‍ സംവിധാനം ചെയ്ത ഹൊറര്‍ സസ്പെന്‍സ് ത്രില്ലര്‍ എസ്ര ബോളിവുഡ് റീമേക്കിന് ഒരുങ്ങുന്നു. മലയാളത്തില്‍ പൃഥ്വിരാജും പ്രിയ ആനന്ദും പ്രധാന കഥാപാത്രങ്ങളായെത്തിയ ഈ ചിത്രം 2017നായിരുന്നു റിലീസ് ചെയ്തത്. എസ്ര ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ പ്രശസ്ത ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മിയാണ് പൃഥ്വിരാജിന്റെ എബ്രഹാം എസ്ര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

പ്രശസ്തനായ ഇന്ത്യന്‍ ചലച്ചിത്ര നിരൂപകന്‍ തരാന്‍ ആദര്‍ഷാന് ഇക്കാര്യം തന്റെ ട്വിറ്റര്‍ പേജിലൂടെ പ്രേക്ഷകരെ അറിയിച്ചത്. അടുതുതന്നെ മുംബൈയില്‍ എസ്രയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. മലയാളത്തില്‍ പ്രിയ ആനന്ദ് കൈകാര്യം ചെയ്ത നായിക വേഷം ഹിന്ദിയില്‍ ആരു ചെയ്യുമെന്ന് വ്യക്തമല്ല.ഹിന്ദിയിലും ജയ് കൃഷ്ണന്‍ തന്നെയാണ് സിനിമ സംവിധാനം ചെയ്യുന്നത്.

മലയാളത്തില്‍, ടോവിനോ തോമസ്, വിജയരാഘവന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. എബ്രഹാം എസ്ര എന്ന ആത്മാവിന്റെ കഥയാണ് എസ്രയിലൂടെ സംവിധായകന്‍ പറഞ്ഞത്. 1941ല്‍ മരണമടഞ്ഞ എസ്രയുടെ ആത്മാവ് 21ാം നൂറ്റാണ്ടില്‍ ജീവിക്കുന്ന മനുഷ്യരില്‍ മനുഷ്യകുലത്തിന്റെ നാശം ലക്ഷ്യമാക്കി കുടിയേറുന്നതായിരുന്നു എസ്രയുടെ പ്രമേയം.