ബാലന്‍ വക്കീലിന്റെ വിജയം ആഘോഷിച്ച് അണിയറ പ്രവര്‍ത്തകര്‍: വീഡിയോ

single-img
17 April 2019

ദിലീപ്–ബി. ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ബാലന്‍ വക്കീലിന്റെ വിജയം ആഘോഷിച്ച് അണിയറ പ്രവര്‍ത്തകര്‍. സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍, ദിലീല്, മംമ്ത മോഹന്‍ദാസ്, ചിത്രത്തിലെ മറ്റൊരു നായികയായ പ്രിയ ആനന്ദ് ഉള്‍പ്പടെ പ്രമുഖര്‍ ചടങ്ങിനെത്തിയിരുന്നു.

ബോളിവുഡിലെ പ്രമുഖ നിര്‍മാണക്കമ്പനിയായ വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സ് ആദ്യമായി നിര്‍മിച്ച മലയാളചിത്രം കൂടിയാണിത്. 2019ലെ ആദ്യ ദിലീപ് ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. വിജയ ജോഡികളാണ് ദിലീലും മംമ്ത മോഹന്‍ദാസും. ഇരുവരും ഒന്നിച്ചപ്പോഴൊക്കെ വന്‍ വിജയങ്ങള്‍ പിറന്നിട്ടുണ്ട്.

മൈ ബോസും ടൂ കണ്‍ട്രീസും ഏറ്റവുമൊടുവില്‍ കോടതി സമക്ഷം ബാലന്‍വക്കീല്‍ വരെ അതിന്റെ ഉദാഹരണങ്ങളാണ്. സിനിമയ്ക്കു പുറത്തും അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. വിജയാഘോഷചടങ്ങില്‍, വേദിയില്‍ സംസാരിച്ച ശേഷം ദിലീപിന് ഫ്‌ളയിങ് കിസ് കൊടുക്കുന്ന മംമ്തയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സദസ്സിലിരിക്കുന്ന ദിലീപ്, സുഹൃത്തിന്റെ സ്‌നേഹ പ്രകടനത്തെ സന്തോഷത്തോടെ സ്വീകരിക്കുന്നതും വീഡിയോയില്‍ കാണാം.