മൂന്ന് വര്‍ഷം മുമ്പ് പിതാവ് പീഡിപ്പിച്ചു; പരാതിയുമായി പതിനാറ് വയസ്സുകാരി

single-img
17 April 2019

മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് പിതാവ് പീഡിപ്പിച്ചുവെന്ന് പൊലീസില്‍ പരാതി നല്‍കി പതിനാറു വയസ്സുകാരി. തെലുങ്കാനയിലെ രങ്ക റെഡ്ഡി ജില്ലയിലാണ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് 45 വയസ്സുകാരനായ പിതാവ് അമ്മയുമായി വിവാഹമോചനം നടന്ന സമയത്ത് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹ മോചിതരായതിനാല്‍ വര്‍ഷങ്ങളായി പിതാവിനൊപ്പമാണ് പെണ്‍കുട്ടി താമസിക്കുന്നത്. ആ സമയത്ത് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പെണ്‍കുട്ടി വ്യക്തമാക്കുന്നു. പിതാവില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി ദിവസങ്ങള്‍ മുമ്പാണ് അമ്മയുടെ അടുത്തെത്തിയത്. തുടര്‍ന്ന് പീഡന വിവരം വ്യക്തമാക്കി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

കുട്ടിയുടെ പരാതിയെത്തുടര്‍ന്ന്, പ്രതിക്കെതിരെ, ഐപിസി 376 (റേപ്പ്), പോക്‌സോ ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒളിവില്‍ പോയ പ്രതിയെ പിടികൂടാനും കേസ് അന്വേഷണത്തിനുമായി സ്‌പെഷല്‍ ടീം രൂപീകരിച്ചതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.