യെദ്യൂരപ്പയുടെ ഹെലികോപ്റ്ററില്‍ തെരഞ്ഞെടുപ്പ് സ്‌ക്വാഡിന്റെ മിന്നല്‍ പരിശോധന

single-img
16 April 2019

കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ ബി.എസ് യെദ്യൂരപ്പയുടെ ഹെലികോപ്റ്ററില്‍ തെരഞ്ഞെടുപ്പ് സ്‌ക്വാഡിന്റെ മിന്നല്‍ പരിശോധന. മുഖ്യമന്ത്രി പദത്തിനായി യെദ്യൂരപ്പ കോഴ നല്‍കിയെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് മിന്നല്‍ പരിശോധന നടന്നത്.

ശിവമോഗ ജില്ലയിലെ ഹെലിപാഡില്‍ ഇറങ്ങിയ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന ബാഗുകളാണ് പരിശോധിച്ചത്. കര്‍ണാടകയിലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിനായി എത്തിയതായിരുന്നു യെദ്യൂരപ്പ.