ലോകകപ്പില്‍ ഹര്‍ദ്ദിക് പാണ്ഡ്യയ്ക്കെതിരെ പന്തെറിയാന്‍ തനിക്ക് പേടിയെന്ന് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ലസിത് മലിംഗ

single-img
16 April 2019

ഈ സീസണില്‍ ഐപിഎല്ലിന്‍റെ മുംബൈ ഇന്ത്യന്‍സ് താരങ്ങളാണ് ലസിത് മലിംഗയും ഹര്‍ദ്ദിക് പാണ്ഡ്യയും. കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിനെതിരെ മുംബൈയെ വിജയത്തിലെത്തിച്ചത് പാണ്ഡ്യയുടെ അസാമാന്യമായ ഫിനിഷിംഗ് മികവായിരുന്നു. ജയിക്കാനായി രണ്ടോവറില്‍ 22 റണ്‍സ് വേണമെന്നിരിക്കെ പവന്‍ നേഗിയെറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 22 റണ്‍സടിച്ചാണ് പാണ്ഡ്യ മുംബൈക്ക് അവിശ്വസനീയ വിജയം സമ്മാനിച്ചത്.

അസാമാന്യമായ പാണ്ഡ്യയുടെ വെടിക്കെട്ട് പ്രകടനം കണ്ട ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കൂടിയായ ലസിത് മലിംഗ പറയുന്നത് ലോകകപ്പില്‍ പാണ്ഡ്യെക്കെതിരെ പന്തെറിയാന്‍ തനിക്ക് പേടിയാണ് എന്നാണ് . ബംഗലൂരുവിനെതിരെ വളരെ മനോഹരമായാണ് പാണ്ഡ്യ കളി ഫിനിഷ് ചെയ്തത്. ഇപ്പോള്‍ മികച്ച ഫോമിലാണ് അയാള്‍, ലോകകപ്പില്‍ ഞങ്ങള്‍ ഇന്ത്യക്കെതിരെ കളിക്കുമ്പോള്‍ അയാള്‍ക്കെതിരെ പന്തെറിയാന്‍ ഞാന്‍ ഭയക്കും.

ശ്രീലങ്ക ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കുമ്പോള്‍ പാണ്ഡ്യയെ അടിച്ചുതകര്‍ക്കാന്‍ വിടരുത്. തുടക്കത്തില്‍ തന്നെ ഇന്ത്യയുടെ വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ അതിന് കഴിയുമെന്നാണ് കരുതുന്നത്-മലിംഗ പറയുന്നു.