വീരവാദം മുഴക്കിയ ബിജെപി നേതാവ് നാണംകെട്ടു; വന്ദേമാതരം ഒരു വരിപോലും പാടാന്‍ അറിയില്ല; ജനഗണമന പാടാന്‍ പറഞ്ഞപ്പോള്‍ അറിയാം പക്ഷെ ചൊല്ലില്ലെന്ന് മറുപടി; വീഡിയോ

single-img
16 April 2019

ഉത്തര്‍പ്രദേശിലെ മുറാദാബാദില്‍ നടന്ന ബിജെപിയുടെ സങ്കല്‍പ് റാലിക്കിടെയാണ് നാടകീയ രംഗങ്ങള്‍ നടന്നത്. പ്രാദേശിക പാര്‍ട്ടികള്‍ വന്ദേമാതരം തെറ്റായാണ് പാടിയതെന്നും അവര്‍ ദേശീയ ഗീതത്തോട് അനാദരവ് കാണിക്കുകയാണെന്നും ബിജെപി നേതാവ് ശിവം അഗര്‍വാള്‍ പറഞ്ഞു.

ഇതിനിടയില്‍ ശിവത്തോട് വന്ദേമാതരം പാടാന്‍ മാധ്യമ പ്രവര്‍ത്തകന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഒരുവരി പോലും പാടാനാകാതെ പരുങ്ങുകയായിരുന്നു ശിവം അഗര്‍വാള്‍. ഇടയ്ക്ക് അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ അടിയുകയും അദ്ദേഹം ഫോണ്‍ കോളുകള്‍ക്ക് മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്.

പിന്നീട് ജനഗണമന പാടാന്‍ റിപ്പോര്‍ട്ടര്‍ ശിവത്തോട് ആവശ്യപ്പെട്ടു. എന്നാല്‍ ജനഗണമന ചൊല്ലാനും ശിവത്തിന് കഴിഞ്ഞില്ല. അറിയാം പക്ഷെ ചൊല്ലില്ലെന്നായിരുന്നു ശിവം മറുപടി പറഞ്ഞത്.