പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കാന്‍ പ്രിയങ്ക തയ്യാര്‍; അന്തിമ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസ് നേതൃത്വം: റോബര്‍ട്ട് വാദ്ര

single-img
16 April 2019

ലോക്സഭയിലേക്ക് വാരാണസിയില്‍ നിന്നും മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കാനായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്ര തയ്യാറാണെന്ന് ഭര്‍ത്താവും ബിസിനസ്സുകാരനുമായ റോബര്‍ട്ട് വാദ്ര. എന്നാല്‍ ഈ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസ് നേതൃത്വമാണെന്നും അദ്ദേഹം പറയുന്നു.

വാരണാസിയില്‍ മോദിക്കെതിരെ പ്രിയങ്ക വാദ്ര മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയരവേ ഇതിനെ അനുകൂലിക്കുന്ന പ്രസ്താവന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രിയങ്ക വാദ്ര നടത്തിയിരുന്നു. താന്‍ ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ അത് വാരാണസിയില്‍ നിന്നുമായിരിക്കുമെന്നായിരുന്നു പ്രിയങ്കയുടെ വാക്കുകള്‍.

ഇപ്പോള്‍ കിഴക്കന്‍ യുപിയുടെ പ്രചാരണ ചുമതലയുളള പ്രിയങ്ക വാദ്ര യുപിയില്‍ ആവേശമായി മാറിയിട്ടുണ്ട്. ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രചാരണരീതിയാണ് പ്രിയങ്ക സ്വീകരിച്ചിരിക്കുന്നത്.