പാക്കിസ്ഥാനില്‍നിന്ന് സൗദിയിലേക്ക് ലഹരികടത്ത്; മലയാളി അറസ്റ്റില്‍

single-img
16 April 2019

രാജ്യാന്തര ലഹരികടത്ത് കേസില്‍ മലയാളി ഉള്‍പ്പെടെയുള്ള സംഘം അറസ്റ്റില്‍. പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യ വഴി സൗദിയിലേക്ക് ലഹരിമരുന്നുകള്‍ കടത്തുന്ന സംഘമാണ് പിടിയിലായത്. അബ്ദുല്‍സലാംകുഞ്ഞിയാണ് പിടിയിലായ മലയാളി. ഇയാള്‍ക്കൊപ്പം ആറ് ഇറാന്‍കാരും ഒരു അഫ്ഗാനിയും പിടിയിലായിട്ടുണ്ട്. ഈ സംഘത്തില്‍ നിന്ന് 500 കോടി രൂപ വിലമതിക്കുന്ന 100 കിലോ ഹെറോയിനും ഡല്‍ഹിയില്‍ നിന്ന് 5 കിലോ മെത്തും പിടിച്ചെടുത്തു.