‘ഓർമ്മയിൽ ഒരു ശിശിരം’ മ്യൂസിക്കല്‍ ടീസര്‍ പുറത്തിറങ്ങി

single-img
16 April 2019

ഒരു മനോഹര പ്രണയഗാനം ആരാധകർക്ക് സമ്മാനിച്ചിരിക്കുകയാണ് ‘ഓർമ്മയിൽ ഒരു ശിശിരം’ എന്ന ചിത്രം. ‘കൈ നീട്ടി ആരോ’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ടീസറാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.

വിവേക് ആര്യൻ സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ ദീപക്കാണ് നായകനായി വേഷമിടുന്നത്. മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ദീപക്.

അനശ്വര, മൃദുല്‍, എല്‍ദോ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മാക്‌ട്രോ പിക്‌ചേഴ്‌സ് ഒരുക്കുന്ന ചിത്രത്തിന്റെ കഥ തയാറാക്കിയിരിക്കുന്നത് വിഷ്ണു രാജാണ്. രഞ്ജിന്‍ രാജ് സംഗീതം നിർവഹിച്ചിരിക്കുന്നു.