മലപ്പുറത്ത് ഗുഡ്സ് ഓട്ടോയിൽ ടാങ്കർ ലോറിയിടിച്ച് 3 മരണം

single-img
16 April 2019

മലപ്പുറം∙ കൂട്ടിലങ്ങാടിയിൽ ഗുഡ്സ് ഓട്ടോയിൽ ടാങ്കർ ലോറിയിടിച്ച് മൂന്നു മരണം. 2 പേരുടെ നില ഗുരുതരമാണ്. ഇതരസംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ബംഗാൾ സ്വദേശികളായ എസ്.കെ. സാദത്ത് (40), എസ്.കെ. സബീർ അലി (41), സെയ്ദുൽ ഖാൻ (37) എന്നിവരാണ് മരിച്ചത്.

കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ കൂട്ടിലങ്ങാടി പെട്രോൾ പമ്പിന് മുന്നിൽ വെച്ചാണ് അപകടമുണ്ടായത്. മംഗലാപുരത്ത് നിന്ന് എൽപിജിയുമായി വരുന്ന ടാങ്കർ ലോറി കോൺക്രീറ്റ് തൊഴിലാളികളുമായി പോകുന്ന ഗുഡ്സ് ഓട്ടോയുമായി ഇടിക്കുകയായിരുന്നു.

രാവിലെ പെട്രോൾ പമ്പിൽ നിന്ന് ഇന്ധനംനിറച്ച ശേഷം ഗുഡ്സ് ഓട്ടോ പുറത്തേക്ക്വരുന്ന സമയത്താണ് അപടമുണ്ടായത്. മൂന്ന് തൊഴിലാളികൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.