അഞ്ചു വര്‍ഷം കൂടുമ്പോള്‍ സര്‍ക്കാരുകള്‍ മാറും: മോഹന്‍ ഭാഗവത്

single-img
16 April 2019

എല്ലാ അഞ്ചുവര്‍ഷം കൂടുമ്പോഴും സര്‍ക്കാറുകള്‍ മാറാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ സാമൂഹിക സംഘടനകള്‍ സഹായത്തിനായി സര്‍ക്കാറിനെ ആശ്രയിക്കരുതെന്നും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. സംസ്‌കൃത പണ്ഡിതനായിരുന്ന മഹാമഹോപാധ്യായ് വാസുദേവ വിഷ്ണു മിരാഷിയുടെ 125ാമത് ജന്‍മവാര്‍ഷിക ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോഷ്യല്‍ റിസര്‍ച് സംഘടനകള്‍ ശക്തവും സ്ഥിരവുമായ സഹായിയെ കണ്ടെത്തി സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കണം. സര്‍ക്കാറിനോട് സംസാരിക്കണമെങ്കില്‍ ആകാം. എന്നാല്‍ സംഘടനകള്‍ സര്‍ക്കാറിന്റെ ആശ്രിതരാകരുതെന്നാണ് എന്റെ അഭിപ്രായം.

സര്‍ക്കാറുകള്‍ മാറിമാറി വരും. നേരത്തെ, രാജവാഴ്ചക്കാലത്ത് 30-50 വര്‍ഷത്തിനിടെയായിരുന്നു ഭരണമാറ്റമുണ്ടായിരുന്നത്. ഇപ്പോള്‍ എല്ലാ അഞ്ചു വര്‍ഷത്തിനിടെയും ഭരണമാറ്റത്തിന് സാധ്യതയുണ്ട്. സര്‍ക്കാറില്‍ വിശ്വാസമില്ലെങ്കിലും നിങ്ങള്‍ അതിനെ ഉപയോഗപ്പെടുത്തുക- ഭാഗവത് പറഞ്ഞു.