വയനാട്ടിലും അമേഠിയിലും പ്രസംഗിക്കാന്‍ മോദിയ്ക്ക് ധൈര്യമില്ല: വെല്ലുവിളിച്ച് ഖുശ്ബു

single-img
16 April 2019

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടിനൊപ്പമെന്നു ചലച്ചിത്ര താരവും കോണ്‍ഗ്രസ് വക്താവുമായ ഖുശ്ബു. ലിംഗ സമത്വത്തിനായുള്ള കോടതി വിധി അംഗീകരിക്കുന്നുണ്ടെങ്കിലും നൂറ്റാണ്ടുകളായി തുടരുന്ന ആചാരങ്ങള്‍ പെട്ടെന്നു മാറ്റാനാവില്ലെന്നും ഖുശ്ബു കൂട്ടിച്ചേര്‍ത്തു. വയനാട്ടില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയതായിരുന്നു ഖുശ്ബു.

രാഹുല്‍ ഗാന്ധിക്കായി ഖുശ്ബുവിന്റെ റോഡ്‌ഷോയും നടന്നു. പൊതുയോഗത്തിനു ശേഷമായിരുന്നു ഖുഷ്ബുവിന്റെ റോഡ് ഷോ. 20 കിലോമീറ്ററോളം നീണ്ട റോഡ്‌ഷോ കാണാന്‍ നിരവധിപ്പേരെത്തി. പനമരത്താണ് റോഡ് ഷോ അവസാനിച്ചത്. ഇന്നും ഖുശ്ബു മണ്ഡലത്തില്‍ പ്രചാരണം തുടരും. രാഹുലിനെതിരെ വയനാട്ടില്‍ വന്ന് പ്രചാരണം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഖുശ്ബു വെല്ലുവിളിച്ചു.