രാഹുല്‍ ഗാന്ധിയുടെ പത്തനാപുരത്തെ തീപ്പൊരി പ്രസംഗം തര്‍ജ്ജമ ചെയ്ത യുവതിക്ക് സോഷ്യല്‍ മീഡിയയുടെ കൈയ്യടി: ആ യുവതി ആരെന്നോ ?

single-img
16 April 2019

രാഹുല്‍ ഗാന്ധിയുടെ പത്തനാപുരത്തെ പ്രസംഗത്തിനു ശേഷം നിരവധിപേര്‍ അന്വേഷിച്ചത് പ്രസംഗം തര്‍ജ്ജമ ചെയ്ത യുവതിയെക്കുറിച്ചാണ്. രാഹുല്‍ ഗാന്ധിയുടെ തീപ്പൊരി പ്രസംഗത്തിന് അതിന്റെ പഞ്ച് ചോര്‍ന്നുപോകാതെ മലയാള ശബ്ദപരിഭാഷ നല്‍കാന്‍ യുവതിക്കായി.

ചെങ്ങന്നൂരില്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയകുമാറിന്റെ മകള്‍ ജ്യോതി വിജയകുമാറാണ് രാഹുല്‍ ഗാന്ധിയുടെ ശബ്ദം മലയാള സ്വരമാക്കി മാറ്റിയത്. തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാദമിയിലെ സോഷ്യോളജി ഫാക്കല്‍റ്റിയായി ജോലി ചെയ്യുന്ന ജ്യോതി നേരത്തെ രാഹുല്‍ പങ്കെടുത്ത മത്സ്യതൊഴിലാളി സംഗമത്തിലും പരിഭാഷകയായിരുന്നു.

Public meet Pathanapuram #VaravayiRahulGandhi

Posted by Indian National Congress – Kerala on Monday, April 15, 2019

2016ല്‍ സോണിയാ ഗാന്ധി കേരളത്തിലെത്തിയ സന്ദര്‍ഭത്തില്‍ അന്നത്തെ പ്രസംഗവും പരിഭാഷപ്പെടുത്തിയതും ജ്യോതിയായിരുന്നു. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ ആദ്യ വനിതാ ചെയര്‍ പേഴ്‌സണായിരുന്നു ജ്യോതി വിജയകുമാര്‍. തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്നും പത്ര പ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ ജ്യോതി മലയാളത്തിലെ സ്വകാര്യ ചാനലില്‍ ജോലി ചെയ്യുന്നുമുണ്ട്.