കെബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ വീടിന് നേരെ കല്ലേറ്

single-img
16 April 2019

പത്തനാപുരത്ത് കെബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ വീടിന് നേരെ കല്ലേറ്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കല്ലേറില്‍ വീടിന്റെ കിടപ്പ് മുറിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. കല്ലുകള്‍ വീട്ടിനകത്തേക്കും പതിച്ചിട്ടുണ്ട്. സംഭവ സമയത്ത് കെബി ഗണേഷ് കുമാര്‍ എംഎല്‍എ വീട്ടിലുണ്ടായിരുന്നില്ല.

രാഹുല്‍ ഗാന്ധിയുടെ പത്തനാപുരത്തെ പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ വന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആണ് സംഭവത്തിന് പിന്നിലെന്നാണ് കേരളാ കോണ്‍ഗ്രസ് ബിയുടെ ആരോപണം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.