ആരൊക്കെ ബിജെപിക്ക് വോട്ട് ചെയ്തു എന്നറിയാന്‍ മോദി പോളിംഗ് ബൂത്തുകളില്‍ സിസിടിവി സ്ഥാപിച്ചിട്ടുണ്ട്: മണ്ടത്തരം പറഞ്ഞ് ബിജെപി നേതാവ്

single-img
16 April 2019

തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു വേണ്ടി ആരൊക്കെ വോട്ടു ചെയ്‌തെന്ന് മനസിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പോളിംഗ്ബൂത്തുകളില്‍ സി.സി ടി.വി സ്ഥാപിച്ചിട്ടുണ്ടെന്ന വിവാദ പ്രസ്താവനയുമായി പാര്‍ട്ടി എം.എല്‍.എ. ഫത്തേപൂരിലെ എം.എല്‍.എ രമേഷ് കാട്ടാരയാണ് ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയത്.

കോണ്‍ഗ്രസിനാണോ ബി.ജെ.പിക്കാണോ നിങ്ങള്‍ വോട്ടു ചെയ്തതെന്ന് ഡല്‍ഹിയില്‍ ഇരുന്ന് മോദി കാണുമെന്നും അതിന്റെ അടിസ്ഥാനത്തിലെ ഇനി സര്‍ക്കാരിന്റെ സഹായങ്ങള്‍ ലഭിക്കുകയുള്ളൂ എന്നുമായിരുന്നു എം.എല്‍.എയുടെ പ്രസംഗം. ദഹോദ് ലോക്‌സഭ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി ജസ്വന്ത്‌സിന്‍ഹ് ബാബോറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയിലായിരുന്നു രമേഷിന്റെ വിവാദ പരാമര്‍ശം. എം.എല്‍.എയുടെ പ്രസംഗം ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു.