‘ഞാന്‍ ബി.ജെ.പിയെ പിന്തുണയ്ക്കുന്നു; അച്ഛനും സഹോദരിയും കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ജഡേജ

single-img
16 April 2019

അച്ഛനും സഹോദരിയും കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ജഡേജ നിലപാട് വ്യക്തമാക്കിയത്. ‘ഞാന്‍ ബി.ജെ.പിയെ പിന്തുണയ്ക്കുന്നു’ ജഡേജ ട്വീറ്റ്‌ചെയ്തു. ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും പരാമര്‍ശിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം ജഡേജയുടെ ഭാര്യ റിവാബ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെ അച്ഛന്‍ അനിരുദ്ധ് സിങ്ങും സഹോദരി നൈനയും കോണ്‍ഗ്രസ് അംഗത്വമെടുക്കുകയായിരുന്നു. ഇതോടെ ജഡേജയുടെ വീട്ടില്‍ രണ്ടു പാര്‍ട്ടി എന്ന നിലയില്‍ വിമര്‍ശനം വന്നിരുന്നു.