ഡിവൈഎഫ്ഐക്കാരെ പോലീസ് വേഷത്തില്‍ നിര്‍ത്തി ശബരിമല സമരത്തെ തകര്‍ക്കാന്‍ സര്‍ക്കാരും സിപിഎമ്മും ശ്രമിച്ചു: അമിത് ഷാ

single-img
16 April 2019

കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാര്‍ സുപ്രീം കോടതി വിധിയുടെ മറപിടിച്ച് ഭക്തജനങ്ങളെ അതിക്രമിക്കുകയായിരുന്ന് എന്ന് ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ. സംസ്ഥാനത്ത് രണ്ടായിരത്തിലധികം കേസുകളിലായി ബിജെപിയുടെ മുപ്പതിനായിരം പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കിയിരിക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു. ഇന്ന് തൃശൂരില്‍ സുരേഷ് ഗോപിയുടെ തെരഞ്ഞടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

ശബരിമലയില്‍ പ്രക്ഷോഭകാലത്ത് ഡിവൈഎഫഐക്കാരെ പോലീസ് വേഷത്തില്‍ നിര്‍ത്തിക്കൊണ്ട് സമരത്തെ തകര്‍ക്കാനാണ് സര്‍ക്കാരും സിപിഎമ്മും ശ്രമിച്ചത്. ശബരിമലയുടെ പരിശുദ്ധിയും പാവനതുയം നശിപ്പിക്കാനായി ഏതുകോണില്‍ നിന്ന് ശ്രമം നടത്തിയാലും അതിനെ ബിജെപി എതിര്‍ക്കും. വിശ്വാസം സംരക്ഷിക്കാനായി ഏതറ്റം വരെ പോകുമെന്നും അമിത് ഷാ പറഞ്ഞു.

കേരളത്തില്‍ ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് കേസുകളില്‍ ഉള്‍പ്പെടുത്തുന്ന സിപിഎം സര്‍ക്കാരിനോട് ഒരു കാര്യം ചോദിക്കുകയാണ്. കോടതി പുറപ്പെടുവിച്ച നിരവധി വിധികള്‍ സര്‍ക്കാരിന്റെ മുന്നില്‍ ഉള്ളപ്പോള്‍ എന്തുകൊണ്ട് ശബരിമലയുടെ കാര്യത്തില്‍ മാത്രം ഭക്തര്‍ക്കെതിരായ നിലപാട് എടുക്കുന്നു.

ശബരിമലയിലെ വിശ്വാസികള്‍ക്കൊപ്പം പാറപോലെ ഉറച്ചുനിന്ന് തോളോട് തോള്‍ ചേര്‍ന്നു നില്‍ക്കാന്‍ രാജ്യത്തെ ബിജെപി പ്രവര്‍ത്തകരുണ്ടാകും. അതിനാലാണ് തെരഞ്ഞടുപ്പ് പ്രകടനപത്രികയില്‍ ശബരിമലയിലെ വിശ്വാസങ്ങള്‍, അചാരങ്ങള്‍, പൂജാവിധികള്‍ എന്നിവ പൂര്‍ണണമായി സംരക്ഷിക്കുമെന്ന് പറഞ്ഞതെന്ന് അമിത് ഷാ പറയുന്നു.

കഴിഞ്ഞ 5 വര്‍ഷത്തിനിടെ എന്‍ഡിഎ കേരളത്തിന് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വളരെ ഏറെയാണ്‌. ദേശീയ പാതകളുടെ വികസനത്തിനായി 64,000 കോടിയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയതത്. അതേപോലെ വിഴിഞ്ഞം പദ്ധതിക്കായി 25,000 കോടി കേരളത്തിന് നല്‍കി. സാഗര്‍മാല പദ്ധതിയുടെ ഭാഗമായുള്ള 27 പദ്ധതികളുടെ ഭാഗമായി 16,000 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കിയത്.അമിത് ഷാ പറഞ്ഞു.