15 ദിവസം പ്രായമുള്ള കുഞ്ഞ് ഹൃദയം രക്ഷിക്കാന്‍ മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് ഒരു ആംബുലന്‍സ് വരുന്നു; വഴിമാറിക്കൊടുക്കണം പ്ലീസ്…

single-img
16 April 2019

പതിനഞ്ച് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയയ്ക്കായി മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുവരും. രാവിലെ പത്ത് മണിക്ക് മംഗലാപുരത്ത് നിന്നും പുറപ്പെട്ട ആംബുലന്‍സ് 10-12 മണിക്കൂറിനുള്ളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാസര്‍ഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ചികിത്സയ്ക്കായി കൊണ്ടു വരുന്നത്. തിരുവനന്തപുരം ശ്രീചിത്രയിലേക്കാണ് കുഞ്ഞിനെ ചികിത്സയ്ക്കായി കൊണ്ടുവരുന്നത്. KL60 J 7739 എന്ന നമ്പര്‍ ആംബുലന്‍സിലാണ് കൊണ്ടുവരുന്നത്.

മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ഏതാണ്ട് 620 കിലോമീറ്റര്‍ ദൂരമുണ്ട്. ഇത്രയും ദൂരം സഞ്ചരിക്കാന്‍ ഏതാണ്ട് 15 മണിക്കൂറിന് മേലെ സമയമെടുക്കും. എന്നാല്‍ പത്ത് മുതല്‍ പന്ത്രണ്ട് വരെ മണിക്കൂറ് കൊണ്ട് കുഞ്ഞിനെ തിരുവനന്തപുരത്തെത്തിക്കാമെന്ന് കരുതുന്നതായി ചൈല്‍ഡ് പ്രോട്ടക്റ്റ് ടീം പറഞ്ഞു.

ആംബുലന്‍സിന് വഴിയൊരുക്കാനായി ടീം അംഗങ്ങള്‍ റോഡുകളില്‍ ജാഗരൂഗരായി നിലകൊള്ളും. ഇവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്ത് കൊടുക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും ടീം അംഗങ്ങള്‍ അറിയിച്ചു.

Child Protect Team MISSION MANGALORE To THRIVANDRUM

Posted by Child Protect Team Kerala on Monday, April 15, 2019