അശ്ലീല മെസേജ് അയച്ചവരുടെ പ്രൊഫൈല്‍ കണ്ട് ഞെട്ടി നടി ഐശ്വര്യ ലക്ഷ്മി; സ്‌കൂള്‍ യൂണിഫോം ധരിച്ചു നില്‍ക്കുന്ന നാല് ആണ്‍കുട്ടികള്‍

single-img
16 April 2019

സോഷ്യല്‍ മീഡിയയിലൂടെ തനിക്ക് അശ്ലീല സന്ദേശമയച്ചവര്‍ക്ക് ചുട്ട മറുപടി കൊടുത്ത് നടി ഐശ്വര്യ ലക്ഷ്മി. അശ്ലീല സന്ദേശം അയച്ചവരുടെ പ്രൊഫൈലിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ പോസ്റ്റ് ചെയ്തായിരുന്നു താരത്തിന്റെ മറുപടി. എന്നാല്‍ തനിക്ക് അശ്ലീല മെസേജ് അയച്ചവരുടെ പ്രൊഫൈല്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് താരം.

ലൈംഗികച്ചുവയുള്ള സ്വകാര്യ സംഭാഷണങ്ങളയച്ച് തന്നെ ശല്യം ചെയ്യുന്നു എന്നു കാണിച്ചായിരുന്നു താരത്തിന്റെ പോസ്റ്റ്. ”മോശം കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ വഴിമാറി നടക്കാനുള്ള പക്വത എനിക്കുണ്ട്. പക്ഷേ ഈ പ്രൊഫൈലില്‍ കാണുന്ന ആണ്‍കുട്ടികളുടെ ചിത്രം നോക്കൂ” എന്ന് വളടെ അത്ഭുതത്തോടെയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘ദ ഡാഡ് ഓഫ് ഡെവിള്‍’ എന്ന് പേരുള്ള പ്രൊഫൈലില്‍ നിന്നാണ് താരത്തിന് അശ്ലീല മെസേജ് ലഭിച്ചത്. സ്‌കൂള്‍ യൂണിഫോം ധരിച്ചു നില്‍ക്കുന്ന നാല് ആണ്‍കുട്ടികളുടെ ചിത്രമാണ് പ്രൊഫൈലിലുള്ളത്.