സഹോദരങ്ങളടക്കം നാലുപേര്‍ മുങ്ങിമരിച്ചു; ഒരാളെ കാണാനില്ല

single-img
16 April 2019

കോഴിക്കോട്ടും പത്തനംതിട്ടയിലുമായി നാലു പേര്‍ മുങ്ങിമരിച്ചു. ഒരാളെ കാണാനില്ല. പത്തനംതിട്ട റാന്നി ബംഗ്ലാകടവില്‍ കുളിക്കാനിറങ്ങിയ യുവാക്കളാണ് അപകടത്തില്‍പെട്ടത്. തലച്ചിറ അജിത് ഭവനം പാറേ കിഴക്കേതില്‍ സുജിത് (28), പുത്തന്‍പുരയില്‍ നന്ദു ( 21) എന്നിവരാണ് മരിച്ചത്.

ഹരിനിവാസില്‍ പ്രശാന്തിനെ (22) കാണാതായി. പത്തനംതിട്ട തലച്ചിറ സ്വദേശികളായ അഞ്ചു യുവാക്കളാണ് ഇവിടെ കുളിക്കാനിറങ്ങിയത്. ഇതില്‍ രണ്ടു പേര്‍ ആദ്യം കുളിച്ച് കയറി. പിന്നീട് ഇറങ്ങിയ മൂന്നു യുവാക്കളും ഒഴുക്കില്‍ പെടുകയായിരുന്നു.

അതേസമയം, കോഴിക്കോട് കോടഞ്ചേരിക്കു സമീപം ഇരുവഞ്ഞിപ്പുഴയില്‍ പതങ്കയത്ത് സഹോദരങ്ങളാണു മുങ്ങിമരിച്ചത്. മലപ്പൂര്‍ താനൂര്‍ കാട്ടുങ്ങല്‍ വാസുദേവന്റെ മക്കളായ വിശാഖ് (18), വിഷ്ണു (20) എന്നിവരാണു മരിച്ചത്.