ഇരുപത്തിരണ്ടുകാരിയെ അമ്മയുടെ മുന്നിലിട്ട് ബലാത്സംഗം ചെയ്തു; ഒരാള്‍ അറസ്റ്റില്‍

single-img
16 April 2019

മരുന്നുവാങ്ങാനായി അമ്മയോടൊപ്പം പോയ ഇരുപത്തിരണ്ടുകാരിയെ അമ്മയുടെ മുന്നിലിട്ട് ബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ കാക്രൗലി എന്ന ഗ്രാമത്തിലാണ് സംഭവം. പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയി കരിമ്പിന്‍ തോട്ടത്തില്‍ വെച്ച് രണ്ടു പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട ദില്‍ഷാദ് എന്നയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റൊരാള്‍ ഒളിവിലാണ്. പോലീസ് ഇയാള്‍ക്കുവേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി.