യോഗി ആദിത്യനാഥിനും മായാവതിക്കും വിലക്ക്

single-img
15 April 2019

സുപ്രീംകോടതി വിമർശനത്തിനു പിന്നാലെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിഎസ്പി നേതാവ് മായവതിക്കുമെതിരെ നടപടിയെടുത്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ. പ്രചാരണം നടത്തുന്നതിന് ഇരുവർക്കും വിലക്കേർപ്പെടുത്തി. യോഗിക്ക് 72 മണിക്കൂറും മായാവതിക്ക് 48 മണിക്കൂറുമാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. നാളെ രാവിലെ ആറുമണി മുതൽ വിലക്ക് നിലവിൽ വരും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വിദ്വേഷപ്രസംഗം നടത്തിയതിനാണ് നടപടിയെടുത്തിരിക്കുന്നത്.

തിരഞ്ഞെടുപ്പ് പൊതുയോഗങ്ങൾ, റാലികൾ, റോഡ് ഷോകൾ, അഭിമുഖം, ഇലക്ട്രോണിക്, അച്ചടി, സമൂഹമാധ്യമങ്ങൾ എന്നിവയിൽ അഭിപ്രായം പറയുന്നതിനോ പ്രസംഗിക്കുന്നതിനോ അനുമതി നൽകിയിട്ടില്ല.