കോട്ടയത്തെ 50 ശതമാനം വോട്ടും തോമസ് ചാഴിക്കാടനെന്ന് സർവ്വേ; എല്‍ഡിഎഫിന് വെറും 36!

single-img
15 April 2019

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും ശക്തി കേന്ദ്രമായ കോട്ടയത്ത് എല്‍ഡിഎഫിന് കാര്യമായ ചലനമുണ്ടാക്കാനാവില്ലെന്ന് സര്‍വ്വേ ഫലം. സ്ഥാനാര്‍ത്ഥി നിര്‍ണയ സമയത്തുണ്ടായ കോട്ടയം മണ്ഡലത്തിലുണ്ടായ ആശയക്കുഴപ്പം യുഡിഎഫിന് വെല്ലുവിളിയാവില്ല.

യുഡിഎഫ് 50 ശതമാനം, എല്‍ഡിഎഫ് 36 ശതമാനം, ബിജെപി 14 ശതമാനം വോട്ടുകള്‍ നേടുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് – AZ റിസര്‍ച്ച് പാര്‍ട്‌ണേഴ്‌സ് പ്രീപോള്‍ സര്‍വേ ഫലം വിശദമാക്കുന്നത്.