തൃശൂരില്‍ സുരേഷ്‌ഗോപിയുടെ ബാനറുകളും കമാനവും നശിപ്പിച്ച നിലയില്‍

single-img
15 April 2019

തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വസ്തുക്കൾ നശിപ്പിച്ച നിലയിൽ. മുക്കാട്ടുകരയിലെ എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നിലെ ബാനറുകളും പോസ്റ്ററുകളുമാണ് നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് പുലർച്ചയാണ് ആക്രമണം. രണ്ട് ബൈക്കുകളിലായി എത്തിയ ആറു പേരടങ്ങടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പോലീസിന് ലഭിച്ച സൂചന.

എൽഡിഎഫ് പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് ബിജെപി ആരോപിച്ചു. തൃശൂരിൽ എൻഡിഎ സ്ഥാനാർഥി വിജയിക്കുമെന്ന് ഉറപ്പായതോടെ സിപിഎമ്മിന്റെ അസഹിഷ്ണുതയാണ് ഈ ആക്രമണത്തിലൂടെ വ്യക്തമായതെന്ന് ബിജെപി തൃശൂർ ജില്ലാ സെക്രട്ടറി എ.നാഗേഷ് പറഞ്ഞു.