തെരുവുനായകള്‍ക്കു ഭക്ഷണം നല്‍കിയതിന് യുവതിക്ക് 3.60 ലക്ഷം രൂപ പിഴ

single-img
15 April 2019

തെരുവുനായയ്ക്കു ഭക്ഷണം നല്‍കിയ മൃഗസ്‌നേഹിക്ക് 3.60 ലക്ഷം രൂപ പിഴ ചുമത്തി. മുംബൈ ഖാണ്ഡിവാലിയിലെ ദി നിസാര്‍ഗ് ഹെവന്‍ സൊസൈറ്റിയാണ് ഇവിടുത്തെ താമസക്കാരിയായ നേഹ ദത്വാനിക്ക് വന്‍ തുക പിഴ വിധിച്ചത്.

ഒരോ ദിവസവും നായകള്‍ക്കു ഭക്ഷണം നല്‍കിയതിന് 2500 രൂപയാണ് പിഴ. കൂടാതെ, സൊസൈറ്റി മെയിന്റനന്‍സ് ഫീസായി 75,000 രൂപയും പിഴ വിധിച്ചു. സൊസൈറ്റി പരിസരത്തുവച്ച് തെരുവുനായയ്ക്കു ഭക്ഷണം നല്‍കുന്നതിനു പിഴ ഈടാക്കണമെന്ന് ഹൗസിംഗ് സൊസൈറ്റിയിലെ 98 ശതമാനം ആളുകളും അംഗീകരിച്ചിട്ടുള്ളതാണെന്ന് സൊസൈറ്റി ചെയര്‍മാന്‍ മിതേഷ് ബോറ എഎന്‍ഐ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.