ഇതു കേരളമാണ്: തെറ്റു ചെയ്താല്‍ നടപടിക്കു മുഖംനോക്കില്ല: മോദിയോടു പിണറായി

single-img
15 April 2019

കേരളത്തില്‍ അയ്യപ്പന്റെ പേരു പറയാന്‍ കഴിയില്ലെന്ന മോദിയുടെ പരാമര്‍ശത്തിനു വീണ്ടും മറുപടിയുമായി മുഖ്യമന്ത്രി പിണറായ വിജയന്‍. ശബരിമലയില്‍ ഭക്തര്‍ക്കു സംരക്ഷണം നല്‍കുകയാണുണ്ടായതെന്നും സന്നിധാനത്ത് അക്രമം നടത്തി കലാപമുണ്ടാക്കുകയായിരുന്നു ആര്‍എസ്എസ് ലക്ഷ്യമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അക്രമം എവിടെ നടന്നാലും കേസുണ്ടാകും. ഇതു കേരളമാണ്. തെറ്റു ചെയ്താല്‍ മുഖംനോക്കാതെ നടപടി സ്വീകരിച്ചിരിക്കും- മുഖ്യമന്ത്രി പറഞ്ഞു.