മുസ്‌ലിംകളെ അധിക്ഷേപിച്ചിട്ടില്ല; കേസിനെ പേടിയില്ല; പ്രസംഗിക്കാൻ പേടിയാണെന്നും ശ്രീധരൻപിള്ള

single-img
15 April 2019

ബാലാക്കോട്ടിലെ സൈനിക നടപടിയെക്കുറിച്ചുള്ള വിവാദപ്രസംഗത്തില്‍ വിശദീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. മുസ്‌ലിംകളെ അധിക്ഷേപിച്ചിട്ടില്ല. മരിച്ച ഭീകരരെക്കുറിച്ചാണ് പറഞ്ഞത്. ഇതു മുസ്‌ലിംകളെ അധിക്ഷേപിച്ചതാക്കി മാറ്റി. കേസിനെ പേടിയില്ല, എന്നാൽ പ്രസംഗിക്കാൻ പേടിയാണെന്നും ശ്രീധരൻപിള്ള പറഞ്ഞു.

ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക പ്രകാശനച്ചടങ്ങളിലാണു ശ്രീധരൻപിള്ളയുടെ വിവാദ പരാമർശം. പ്രസംഗത്തിനെതിരെ ആറ്റിങ്ങൽ എൽഡിഎഫ് സെക്രട്ടറി കൂടിയായ വി. ശിവൻകുട്ടി പൊലീസിനും തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നൽകിയിരുന്നു. പ്രസ്താവന പിൻവലിച്ച് ശ്രീധരൻപിള്ള മാപ്പുപറയണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.