പത്തനംതിട്ടയിൽ വോട്ടുമറിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; കെ സുരേന്ദ്രൻ

single-img
15 April 2019

പത്തനംതിട്ടയിൽ തന്നെ പരാജയപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നീചമായ ശ്രമങ്ങൾ നടത്തുന്നുവെന്ന് ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രൻ. ജാതി, മത ശക്തികളുമായി ചേർന്ന് യുഡിഎഫിന് വോട്ട് മറിക്കാൻ മുഖ്യമന്ത്രിയുടെ ആസൂത്രിതശ്രമം നടത്തുന്നു. ഇത് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ഉണ്ട്. വെളിപ്പെടുത്തേണ്ട സമയത്ത് വെളിപ്പെടുത്തും. പത്തനംതിട്ടയിൽ ക്യാമ്പ് ചെയ്താണ് മുഖ്യമന്ത്രിയുടെ നീക്കങ്ങളെന്നും കെ സുരേന്ദ്രൻ ശബരിമലയില്‍ പറഞ്ഞു.