ഭാര്യ ബി.ജെ.പിയിൽ: രവീന്ദ്ര ജഡേജയുടെ പിതാവും സഹോദരിയും കോണ്‍ഗ്രസില്‍

single-img
15 April 2019

ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ പിതാവും സഹോദരിയും കോൺഗ്രസിൽ ചേർന്നു. പാട്ടീദാർ സംവരണ നേതാവ് ഹാർദിക് പട്ടേലിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഇരുവരുടേയും കോൺഗ്രസ് പ്രവേശനം. ഒരു മാസം മുമ്പ് രവീന്ദ്ര ജഡേജയുടെ ഭാര്യ ബി.ജെ.പിയിൽ ചേർന്നിരുന്നു.

ജാംനഗറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് ജഡേജയുടെ പിതാവ് അനിരുദ്ധ്സിനും സഹോദരി നയ്നബയും കോൺഗ്രസ് അംഗത്വം സ്വീകരച്ചത്. ജാംനഗർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി മുലു കൊണ്ടോരിയയും വേദിയിലുണ്ടായിരുന്നു.

ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ താരമായ രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ കഴിഞ്ഞ മാർച്ച് മൂന്നിനാണ് ബി.ജെ.പിയിൽ ചേർന്നത്.

ഗുജറാത്തിലെ പ്രധാന മണ്ഡലമായ ജാംനഗറിൽ ഹാർദിക് പട്ടേലിനെയാണ് കോൺഗ്രസ് സ്ഥാനാർഥിയായി ഉദ്ദേശിച്ചിരുന്നതെങ്കിലും ഒരു കേസിൽ 2 വർഷം തടവ് ശിക്ഷ ലഭിച്ച കോടതി വിധിയിൽ സ്റ്റേ ലഭിക്കാത്തതിനാൽ വേറെ സ്ഥാനാർഥിയെ നിർത്തുകയായിരുന്നു.