ഇന്ത്യയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു; പന്തും റായിഡുവും ഇല്ല, കാര്‍ത്തിക് ടീമില്‍

single-img
15 April 2019

ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്‍ലിയുടെ നേതൃത്വത്തിലുള്ള 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ടീമിൽ ഇടം നേടുമെന്ന പ്രതീക്ഷിക്കപ്പെട്ടിരുന്ന യുവതാരം ഋഷഭ് പന്തിനെ തഴഞ്ഞ സിലക്ടർമാർ, ദിനേഷ് കാർത്തിക്കിനാണ് രണ്ടാം വിക്കറ്റ് കീപ്പറായി അവസരം നൽകിയത്. അമ്പാട്ടി റായുഡുവിനും ടീമിൽ ഇടം ലഭിച്ചില്ല.

അതേസമയം ടീമിൽ ഇടം സംശയത്തിലായിരുന്ന രവീന്ദ്ര ജഡേജ, വിജയ് ശങ്കർ, ലോകേഷ് രാഹുൽ എന്നിവരെ പതിനഞ്ചംഗ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മേയ് 30 മുതൽ ജൂലൈ 14 വരെ ഇംഗ്ലണ്ടിലും വെയിൽസിലുമായാണ് ലോകകപ്പ്. ജൂൺ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മൽസരം.

ടീം: വിരാട് കോലി(ക്യാപ്ടൻ), രോഹിത് ശർമ(വൈസ് ക്യാപ്ടൻ), ദിനേഷ് കാർത്തിക്, ശിഖർ ധവാൻ, കെ എൽ രാഹുൽ, വിജയ് ശങ്കർ, മഹേന്ദ്ര സിങ് ധോനി(വിക്കറ്റ് കീപ്പർ ), കേദാർ ജാധവ്, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബൂംറ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി.