മേനക ഗാന്ധിക്കും അസം ഖാനും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക്

single-img
15 April 2019

കേന്ദ്രമന്ത്രി മേനകാ ഗാന്ധിക്കും സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാനുമെതിരെ നടപടിയെടുത്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇരുവർക്കും വിലക്കേർപ്പെടുത്തി. മേനക ഗാന്ധിക്ക് 48 മണിക്കൂറും അസം ഖാന് 72 മണിക്കൂറുമാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വിദ്വേഷപ്രസംഗം നടത്തിയതിനാണ് മേനക ഗാന്ധിക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. ബിജെപി സ്ഥാനാർഥി ജയപ്രദക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനാണ് അസം ഖാനെതിരെ നടപടി.

ഉത്തർപ്രദേശിലെ സുൽത്താൻപുർ സ്ഥാനാർഥിയായ മേനക ഗാന്ധി തനിക്കു വോട്ട് ചെയ്തില്ലെങ്കിൽ മുസ്‌ലിംകൾക്കു തൊഴിൽ നൽകാനാവില്ലെന്നാണ് പ്രചാരണ യോഗത്തിൽ പറഞ്ഞത്. മുസ്‌ലിം ഭൂരിപക്ഷ ഗ്രാമമായ തുറാബിൽ തിരഞ്ഞെടുപ്പു റാലിയിലായിരുന്നു വിവാദ പരാമർശം.

‘റാംപുരിലെയും യുപിയിലെയും ഇന്ത്യയിലെയും ജനങ്ങളെ, 17 വർഷമെടുത്തു നിങ്ങൾക്ക് അവരുടെ യഥാർഥ സ്വഭാവം മനസ്സിലാക്കാൻ. എന്നാൽ 17 ദിവസത്തിനുള്ളിൽ എനിക്കു മനസ്സിലായി അവർ ധരിച്ചിരുന്നത് കാക്കി ഉൾവസ്ത്രമാണെന്ന്.’ – ഇങ്ങനെയായിരുന്നു അസം ഖാന്റെ വിവാദ പരമാർശം.