ഇങ്ങനെയൊരു ബന്ധു തനിക്കില്ലെന്ന് പി.സി.ജോര്‍ജ്ജ്;ഫേസ്ബുക്ക് ലൈവിനിടെ നാട്ടുകാർ “കണ്ടം വഴി ഓടിച്ച” യുവ ആർജെഡി നേതാവിനെ തള്ളി പിസി ജോർജ്ജും

single-img
14 April 2019

കോട്ടയം : കേരള കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് കെ.എം.മാണി അന്തരിച്ച ദിവസം കോട്ടയം നഗരത്തില്‍ പൊലീസ് ഗതാഗത ക്രമീകരണം നടത്തിയിരുന്നു. എന്നാല്‍ ഇതിനെയൊന്നും വകവയ്ക്കാതെ വാഹനത്തില്‍ എത്തിയ യുവാവിനെ പൊലീസ് തടഞ്ഞിരുന്നു.തുടര്‍ന്ന് യുവാവ് പൊലീസിനോട് അപമര്യാദയോടെ സംസാരിച്ചതോടെ വാഹനത്തിന്റെ താക്കോല്‍ ഊരാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടയില്‍ റോഡിലിറങ്ങിയ യുവാവ് താന്‍ ലാലു പ്രസാദ് യാദവിന്റെ പാര്‍ട്ടിയുടെ യുവ ജനവിഭാഗത്തിന്റെ കേരളഘടകത്തിന്റെ പ്രസിഡന്റാണെന്ന് അവകാശപ്പെട്ട് പൊലീസിനെതിരെ ഫേസ്ബുക്ക് ലൈവിലൂടെ പരസ്യമായ അസഭ്യ വര്‍ഷം നടത്തി

യുവ ആര്‍ ജെ ഡിയുടെ സംസ്ഥാന പ്രസിഡന്റൊയ എന്റെ വണ്ടിയുടെ തക്കോല്‍ ഊരാന്‍ ആര്‍ക്കാടാ ധൈര്യം..? ഞാന്‍ പിസി ജോര്‍ജ്ജിന്റെ ബന്ധുവാടാ.. അദ്ദേഹം പറയുന്നതുപോലെ പറയാന്‍ എനിക്കറിയാമെടാ..യുവാവിന്റെ ലൈവ് വീഡിയോ ഫേസ്ബുക്കിലും വൈറലായിരുന്നു.

ഡൽഹീന്നാരെങ്കിലും വിളിക്കോ ഹോ എന്നാ ഓട്ടം. രണ്ട് വീഡിയോയും കാണണേ . എന്നാലേ പുടി കിട്ടു

Posted by Shibu Sankara on Friday, April 12, 2019

എന്നാല്‍ തുടര്‍ന്ന് പൊലീസിനെതിരെ തെറിവിളി നീണ്ടതോടെ നാട്ടുകാര്‍ ചുറ്റം കൂടുകയും യുവാവിനെ അവിടെ നിന്നും ഓടിച്ച്‌ വിടുകയുമായിരുന്നു. നാട്ടുകാര്‍ ഇയാളെ ഓടിച്ച്‌ വിടുന്ന ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. അതേ സമയം ഇയാള്‍ പി.സി.ജോര്‍ജ്ജിന്റെ ബന്ധുവാണെന്ന് അവകാശപ്പെട്ടത് കളവാണെന്നും ഇങ്ങനെ ഒരു ബന്ധുവില്ലെന്നും പി.സി.ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു.

പാലായില്‍ കെ എം മാണിയുടെ വിയോഗത്തിന് ആദരാജ്ഞലി അര്‍പ്പിക്കാന്‍ പോകുന്ന വഴിയില്‍ പൊലീസ് ഒരുക്കിയ ഗതാഗത ക്രമീകരണം മറികടക്കാന്‍ തുനിയവേ പൊലീസ് തടഞ്ഞതാണ് യുവാവിന്റെ രോഷത്തിന് കാരണം. ആല്‍വിന്‍ മാത്യു എന്നാണ് യുവാവാണ് ആത്മരോഷം പ്രകടിപ്പിക്കുന്നത്. ഈരാറ്റുപേട്ടക്കാരെ ഹെല്‍മറ്റ് വെക്കിപ്പിക്കാത്ത പൊലീസ് എന്നെ നിയമം പഠിപ്പിക്കാന്‍ വരുന്നു എന്നു പറഞ്ഞാണ് ആല്‍വിന്‍ രംഗത്തുള്ളത്.