തല തിരിച്ച് അമ്പെയ്ത് മോദി; ഏറ്റെടുത്ത് ട്രോളൻമാർ

single-img
14 April 2019

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തമിഴ്നാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സംഭവിച്ച അബദ്ധമാണ് സൈബർ ലോകത്ത് ഇപ്പോൾ ട്രോളുകൾക്ക് വിഷയം. മോദി അമ്പും വില്ലുമായി നിൽക്കുന്ന ചിത്രമാണ് വൈറലാകുന്നത്. ഇതിൽ‌ ട്രോളൻമാർ കണ്ടെത്തിയ രസകരമായ വസ്തുത മറ്റൊന്നാണ്.

മോദി അമ്പ് തലതിരിച്ച് പിടിച്ചാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഇൗ അബദ്ധം സമൂഹമാധ്യമങ്ങളിൽ ട്രോളൻമാർ ഏറ്റെടുത്തതോടെ അമ്പും വില്ലും മോദിയും ഇപ്പോൾ സജീവമാണ് ഫെയ്സ്ബുക്ക് വാളുകളിൽ.