ഷിബൂഡാ…ബിജേപി നേതാക്കളും പോത്തിറച്ചി കഴിച്ച് നോമ്പുതുറക്കുന്ന നാടാണിത്.ഇവിടെ വർഗീയത വീഴും വികസനം വാഴും:സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് കുറിപ്പ് ചർച്ചയാകുന്നു

single-img
14 April 2019

ദൈവത്തിന്റെ പേര് പറയുന്നവരെ കേരളത്തില്‍ അറസ്‌റ്റ് ചെയ്യുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിന് മറുപടിയുമായി സ്വാമി സന്ദീപാനന്ദഗിരി.
കേരളത്തില്‍ ഏത് ദൈവത്തിന്റെയും പേര് ആര്‍ക്കും ഉച്ചത്തില്‍ പറയാം, ആരും പിടിച്ച്‌ പൊലീസില്‍ ഏല്‍പ്പിക്കില്ല. എന്നാല്‍ ഭക്തരുടെ തലയില്‍ തേങ്ങ എറിയാന്‍ ശ്രമിച്ചാല്‍ ആരായാലും പിടിച്ച്‌ അകത്തിടും, അതാണ് കേരളമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

പ്രിയ നരേന്ദ്ര ദാമോദര്‍ ദാസ് മോദീജീ…
ഇവിടെ അതായത് കേരളത്തില്‍ നാരായണഗുരുദേവനും,സഹോദരനയ്യപ്പനും,അയ്യങ്കാളിയും, അങ്ങിനെ എണ്ണിയാലൊടുങ്ങത്ത എണ്ണമറ്റഅഗ്നിസമാനന്മാരായ ഗുരുക്കന്മാര്‍ ഉഴുതുമറിച്ച പുണ്യഭൂമിയാണിത്. ഇവിടെ കേരളത്തില്‍ ഏതുദൈവത്തിന്റേയും നാമം ആര്‍ക്കും എത്ര ഉച്ചത്തിലും പറയാം ആരും പിടിച്ച്‌ പോലീസിലേല്‍പ്പിക്കില്ല.
ഭക്തരുടെ തലയില്‍ നാളികേരം എറിയാന്‍ ശ്രമിച്ചാല്‍ അത് ആരായാലും പിടിച്ച്‌ അകത്തിടും.
അതാണ് സാറെ കേരളം.
ഇവിടെ പല ബിജേപി നേതാക്കളും പോത്തിറച്ചി കഴിച്ച്‌ നോമ്ബുതുറക്കുന്ന നാടാണിത്. ഇതിനെ യൂപിയോ ഗുജറാത്താക്കാനോ ശ്രമിക്കണ്ട.അതു നടക്കില്ല. ഇവിടെ വര്‍ഗീയത വീഴും വികസനം വാഴും. ഷിബൂഡാ…

പ്രിയ നരേന്ദ്ര ദാമോദർ ദാസ് മോദീജീ…ഇവിടെ അതായത് കേരളത്തിൽ നാരായണഗുരുദേവനും,സഹോദരനയ്യപ്പനും,അയ്യങ്കാളിയും, അങ്ങിനെ…

Posted by Swami Sandeepananda Giri on Saturday, April 13, 2019