മോദിയുടെ രണ്ടാം വരവിന് സാധ്യതയില്ലെന്ന് 61 ശതമാനം പേർ: സര്‍വേ

single-img
14 April 2019

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാം വരവിന് സാധ്യതയില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസും ബംഗലൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന AZ റിസര്‍ച്ച് പാര്‍ട്നറും സംയുക്തമായി നടത്തിയ സര്‍വെ ഫലം. മോദി വീണ്ടും വരില്ലെന്ന് വിശ്വസിക്കുന്നത് 61 ശതമാനം പേരാണ്. 

പ്രധാമന്ത്രിക്ക് രണ്ടാം ഊഴം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നതാകട്ടെ വെറും 25 ശതമാനം ആളുകളാണ്. അറിയില്ലെന്നാണ് 14 ശതമാനം പേര്‍ പറയുന്നത്. 

കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിൽ നിന്നുള്ളവര്‍ സര്‍വെയിൽ പങ്കെടുത്തു. ഓരോ മണ്ഡലത്തിൽ നിന്നും ഉള്ള വോട്ടര്‍മാരെ നേരിൽ കണ്ടാണ് സര്‍വെ ഫലം തയ്യാറാക്കിയിട്ടുള്ളത്. ഇതുവരെ കേരളത്തിൽ നടന്നതിൽ ഏറ്റവും അധികം പേര്‍ പങ്കെടുത്ത സര്‍വെയാണെന്ന പ്രത്യേകതയും ഉണ്ട്എന്നാണ്‌ ഏഷ്യാനെറ്റ് അവകാശപ്പെടുന്നത്.