മലയാള സീരിയലിലെ അമ്മ നടിയെ പീഡിപ്പിച്ച സംഭവം: ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും; വാട്‌സ് ആപ്പിലൂടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവർക്കെതിരേയും നടപടി

single-img
14 April 2019

തന്നെ വശീകരിച്ച ശേഷം യുവാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന് കാട്ടി 61 കാരിയായ സീരിയല്‍ നടി നല്‍കിയ പരാതിയില്‍ കായംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോണ്‍ മുഖേന പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവ് ഹോട്ടല്‍ മുറിയിലും വീട്ടിലും വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തതായാണ് പരാതിയില്‍ പറയുന്നത്.

ഇയാള്‍ ഇപ്പോള്‍ വിദേശത്താണ്. ഹോട്ടലിലെ സി.സി ടി.വി കാമറകള്‍ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. യുവാവുമായി നടിക്ക് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നതാതി പൊലീസ് പറഞ്ഞു. രണ്ട് മാസം മുന്‍പ് ഇത് സംബന്ധിച്ച പരാതിയില്‍ പൊലീസ് ഇരുകൂട്ടരെയും വിളിച്ച് പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയിരുന്നു.

അതേസമയം, ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് പൊലീസ് സൈബര്‍ സെല്ലില്‍ നിര്‍ദ്ദേശം നല്‍കിയെന്നാണ് സൂചന. മുമ്പും പല സീരിയല്‍ നടികളേയും അപമാനിക്കുന്ന തരത്തില്‍ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

അത് മിക്കതും വ്യാജവുമായിരുന്നു. ഇത്തരം പരാതികള്‍ പൊലീസിനും ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടെ നടിയുടെ പരാതിയിലൂടെ വീഡിയോയുടെ ആധികാരികത ഊട്ടിയുറപ്പിക്കുകയാണ്. എന്നിരുന്നാലും വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചും യുവാവിന്റെ മൊഴി രേഖപ്പെടുത്തിയും മാത്രമേ ഇക്കാര്യത്തില്‍ പൊലീസ് നിലപാട് എടുക്കൂ.

എങ്കിലും പീഡന പരാതി കിട്ടിയ സ്ഥിതിക്ക് യുവാവിനെ കസ്റ്റഡിയില്‍ എടുക്കാന്‍ പൊലീസ് നിര്‍ബന്ധിതരാണ്. ഈ സാഹചര്യത്തിലാണ് വിദേശത്തുള്ള യുവാവിനെ നാട്ടിലെത്തിക്കാന്‍ നീക്കം നടക്കുന്നത്. തോട്ടപ്പള്ളിയിലെ ഹോട്ടലിലും വീട്ടിലും അതിക്രമിച്ചു കയറിയ 37കാരനായ യുവാവ് തന്നെ പല തവണ പീഡിപ്പിച്ചെന്നും സമ്മതം കൂടാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും നടിയുടെ പരാതിയിലുണ്ട്. ഈ ദൃശ്യങ്ങള്‍ ഭര്‍ത്താവിനും അയല്‍വാസികള്‍ക്കും അയച്ചു സ്വകാര്യത നശിപ്പിച്ചതായും പരാതിയില്‍ പറയുന്നു.

വീഡിയോ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ വൈറലായതോടെയാണ് സംഭവം നടിയുടെ വീട്ടുകാര്‍ അറിഞ്ഞത്. ഇതോടെയാണ് പരാതി നല്‍കിയതും. വീഡിയോ പുറത്തിറങ്ങിയതോടെ ചാനലും ഞെട്ടിയിരിക്കുകയാണ്. ചാനലിന്റെ യശസ്സിനെ ബാധിക്കുന്ന സംഭവമായതു കൊണ്ട് തന്നെ നടിയെ സീരിയലില്‍ നിന്ന് പുറത്താക്കാനും സാധ്യതയുണ്ട്. എന്നാല്‍ പീഡന പരാതി നല്‍കിയ സ്ത്രീയെ മാറ്റുന്നത് പുതിയ വിവാദങ്ങള്‍ക്ക് ഇട നല്‍കും. അതുകൊണ്ട് തന്നെ കരുതലോടെ മാത്രമേ ഈ ചാനല്‍ പ്രശ്‌നത്തില്‍ ഇടപെടുകയുള്ളൂ എന്നാണ് സൂചന.