ലൈംഗികാതിക്രമം തുറന്നുപറയുന്നതില്‍ നാണക്കേട് തോന്നില്ല; പ്രിയങ്ക ചോപ്ര

single-img
14 April 2019

മീ ടൂ മൂവ്മെന്‍റ് മുന്നേറ്റത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും പൊതുവേദിയില്‍ സംസാരിച്ച് പ്രിയങ്ക ചോപ്ര. വിമന്‍ ഇന്‍ വേള്‍ഡ് സമ്മിറ്റ് 2019 ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു  പ്രിയങ്ക. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം സ്വഭാവികമായി ആണ് പലരും കാണുന്നത്.

ഇന്ന് എനിക്കൊരു അനുഭവം ഉണ്ടായാല്‍ അതില്‍ എനിക്ക് നാണക്കേട് തോന്നുകയോ ഒറ്റയ്ക്കാണെന്ന് തോന്നുകയോ ഇല്ല.  കാരണം പരസ്പരം നല്‍കുന്ന പിന്തുണയോടെ ഞങ്ങള്‍ മുന്നേറുകയാണെന്നും പ്രിയങ്ക പറഞ്ഞു

മുന്‍പും ഞങ്ങള്‍ക്ക് ശബ്ദം ഉണ്ടായിരുന്നു എന്നാല്‍ ആരും അത് ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് ഞങ്ങളെ ആര്‍ക്കും ഇല്ലാതാക്കാന്‍ കഴിയില്ല. ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ടോയെന്ന ചോദ്യത്തിന് കൈ ഉയര്‍ത്തി പ്രിയങ്ക പറഞ്ഞത്  ഒരിക്കലെങ്കിലും ഈ മുറിയിലുള്ള സ്ത്രീകളെല്ലാം ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ടാവുമെന്നാണ്.