പ്രധാനമന്ത്രി പച്ചക്കള്ളം പറയുന്നു; ശബരിമലയിലേക്ക് ഉള്ള കാണിയ്ക്ക തടസപ്പെടുത്താന്‍ ആഹ്വാനം ചെയ്തത് മോദിയുടെ അനുയായികൾ:മുഖ്യമന്ത്രി പിണറായി വിജയന്‍

single-img
14 April 2019

തിരുവനന്തപുരം: ശബരിമലയുടെ പേരില്‍ നരേന്ദ്രമോദി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

അയ്യപ്പന്‍ എന്നു പറഞ്ഞാല്‍ കേരളത്തില്‍ അറസ്റ്റെന്നു പറയുന്നത് പച്ചക്കള്ളമാണെന്നും അറസ്റ്റ് ചെയ്തത് നിയമ വിരുദ്ധ പ്രവര്‍ത്തനത്തിനാണെന്നും ആര് തെറ്റ് ചെയ്താലും നടപടിയുണ്ടൊകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയിലേക്ക് ഉള്ള കാണിയ്ക്ക തടസപ്പെടുത്താന്‍ ആഹ്വാനം ചെയ്തത് മോദിയുടെ അനുയായികളാണ്. ശബരിമലയിലേക്ക് എത്തുന്ന വിശ്വാസികളെ ആക്രമിക്കാന്‍ ഇവര്‍ ആളെ അയച്ചു. 144 പ്രഖ്യാപിക്കാന്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടത് മോദി സര്‍ക്കാരാണെന്നും പിണറായി തുറന്നടിച്ചു.