“മോദി വീണ്ടും പ്രധാനമന്ത്രിയായാൽ അടുത്ത ആഭ്യന്തരമന്ത്രി അമിത് ഷാ”

single-img
14 April 2019

പനജി: ബിജെപിക്കെതിര രൂക്ഷ വിര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയാകുമെന്ന് കെജ്‌രിവാള്‍ പറഞ്ഞു. ഗോവയില്‍ ആം ആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമിത്ഷാ ആദ്യമായാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. എൽ.കെ അദ്വാനിയുടെ മണ്ഡലമായിരുന്ന ഗാന്ധി നഗറിൽ നിന്നുമാണ് അമിത് ഷാ ഇത്തവണ മത്സരിക്കുന്നത്. അമിത് ഷാ അടുത്ത ആഭ്യന്തരമന്ത്രിയായാൽ രാജ്യത്ത് സംഭവിക്കുന്ന കാര്യം ഒന്ന് ചിന്തിച്ചു നോക്കൂ”വെന്നും കേജ്‌രിവാൾ ചോദിച്ചു.

ഇന്ത്യന്‍ ഭരണഘടനയെ നശിപ്പിക്കുന്നതില്‍ നിന്ന് രക്ഷിക്കുന്നതിനുള്ള തിരഞ്ഞെടുപ്പാണ് 2019. 1931ല്‍ ജര്‍മനിയുടെ ചാന്‍സിലറായി തിരഞ്ഞെടുത്ത ആളാണ് അഡോള്‍ഫ് ഹിറ്റ്‌ലര്‍. മൂന്ന് മാസത്തിനകം അദ്ദേഹം ഭരണഘടന മാറ്റി എഴുതുകയും തിരഞ്ഞെടുപ്പ് അവസാനിപ്പിക്കുകയും ചെയ്തു. ഹിറ്റ്‌ലറെ മാതൃകയാക്കുകയാണ് ബിജെപിയും. ജീവിതകാലം മുഴുവന്‍ പ്രധാനമന്ത്രി ആകാമെന്നാണ് നരേന്ദ്ര മോദിയുടെ ആഗ്രഹമെന്നും കെജ്‌രിവാള്‍ പറഞ്ഞു.