ബ്യൂ​ട്ടി പാ​ര്‍​ല​ര്‍ വെ​ടി​വ​യ്പ് കേസ്:നിർണ്ണായക വെളിപ്പെടുത്തലുമായി പിടിയിലായ സംഘം

single-img
14 April 2019

കൊ​ച്ചി: കൊ​ച്ചി​യി​ല്‍ ന​ടി ലീ​ന മ​രി​യ പോ​ളി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബ്യൂ​ട്ടി പാ​ര്‍​ല​റി​നു​നേ​രെ വെ​ടി​യു​തി​ര്‍​ത്ത ബി​ലാ​ലി​നും വി​പി​ന്‍ വ​ര്‍​ഗീ​സി​നും തോ​ക്ക് ന​ല്‍​കി​യ​ത് ര​വി പൂ​ജാ​രി​യു​ടെ സം​ഘം. കൃ​ത്യ​ത്തി​ന് മു​ന്‍​പ് ഇ​വ​ര്‍ തോ​ക്ക് ഉ​പ​യോ​ഗി​ച്ച്‌ പ​രി​ശീ​ല​നം ന​ട​ത്തു​ക​യും ചെ​യ്തു. എ​ന്‍​എ​ഡി ഭാ​ഗ​ത്ത് കാ​ടി​ന​ക​ത്ത് അ​മേ​രി​ക്ക എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന ഒ​ളി​സ​ങ്കേ​ത​ത്തി​ല്‍​വ​ച്ചാ​ണ് ഇ​വ​ര്‍ പ​രി​ശീ​ല​നം ന​ട​ത്തി​യതെന്ന് പിടിയിലായവർ മൊഴി നൽകി. ഏ​ഴ് ത​വ​ണ ഇ​രു​വ​രും വെ​ടി​യു​തി​ര്‍​ത്ത് പ​രി​ശീ​ല​നം ന​ട​ത്തി​യ​ത്. പ്രതികള്‍ ബ്യൂട്ടി പാര്‍ലറിലേക്ക് രണ്ടു തവണ വെടിവെച്ചു. വ്യക്തി വൈരാഗ്യം ഉണ്ടായിരുന്ന യുവാവിനെയും തോക്കു കാണിച്ച്‌ ഭീഷണിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് ബ്യൂട്ടി പാര്‍ലറില്‍ വെടിയുതിര്‍ത്ത രണ്ടു പേരെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഡിസംബര്‍ 15 നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്.

ബൈക്കിലെത്തിയ രണ്ടു പേര്‍ നടി ലീനാ മരിയ പോളിന്റെ ഉടമസസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറിന് നേരെ വെടിയുതിര്‍ക്കുയായിരുന്നു.
പിന്നീട് അന്വേഷണം അധോലോക നായകന്‍ രവി പൂജാരിയിലേക്ക് നീങ്ങുകയായിരുന്നു. ഭീഷണിപ്പെടുത്തി കാശ് തട്ടുന്നതിന് വേണ്ടിയായിരുന്നു ഈ നീക്കം.