തുഷാര്‍ വെള്ളാപ്പള്ളിയ്ക്കു ഗണ്‍മാനെ നിയോഗിച്ചു

single-img
13 April 2019

വയനാട്ടിലെ സ്ഥാനാര്‍ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. സ്ഥാനാര്‍ഥികളുടെ സുരക്ഷയ്ക്കായി ഗണ്‍മാന്‍മാരെ നിയോഗിച്ചു. വനാതിര്‍ത്തിയിലെ പ്രചാരണത്തിന് സുരക്ഷ നല്‍കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് തുഷാര്‍ വെള്ളാപ്പള്ളിയ്ക്കു ഗണ്‍മാനെ നിയോഗിച്ചു. പി.പി. സുനീറിന് നിലവില്‍ ഗണ്‍മാനെ നിയോഗിച്ചിട്ടില്ല.

രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിനാല്‍ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമാണ് വയനാട്. എന്‍ഡിഎയുടെ തുഷാര്‍ വെള്ളാപ്പള്ളിയും എല്‍ഡിഎഫിന്റെ പി.പി. സുനീറുമാണ് ഇവിടെ പ്രധാന സ്ഥാനാര്‍ഥികള്‍. ദേശീയശ്രദ്ധയാകര്‍ഷിക്കാന്‍ മാവോയിസ്റ്റുകള്‍ ശ്രമിക്കുമെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തുള്ള ലഘുലേഖകള്‍ വയനാട് മേഖലയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.