നട്ടുച്ചയ്ക്കും പാതിരാത്രി എന്ന് തോന്നും; വാർഷിക വരുമാനത്തിൽ റിക്കോഡ്‌ നേട്ടം സ്വന്തമാക്കി ഇന്ത്യയിലെ ആദ്യ നിശാ മൃഗശാല

single-img
13 April 2019

നട്ടുച്ചയ്ക്കും പാതിരാത്രിയാണെന്ന പ്രതീതിയാണ് അഹമദാബാദിലെ കങ്കാരിയിലുള്ള നിശാമൃഗശാലയുടെ പ്രത്യേകത. രാജ്യത്തെ ആദ്യത്തെ നിശാമൃഗശാലയായ ഇവിടെ ദിവസവും നിരവധി ആളുകളാണ് സന്ദർശിക്കാൻ എത്തുന്നത്. ഇപ്പോൾ ഇതാ, വാർഷിക വരുമാനത്തിലും റിക്കോഡ്‌ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈ മൃഗശാല. ഓരോ വർഷവും മൂന്ന് കോടിയിലധികം രൂപയാണ് ഇതിന്റെ വരുമാനം.

രണ്ടു നിലകളുള്ള മൃഗശാലയുടെ നിർമ്മാണത്തിനായി 17കോടി രൂപയാണ് ചിലവായത്. ഓരോ വർഷവും 3.6കോടിയോളം രൂപയാണ് ഇപ്പോൾ വാർഷിക വരുമാനമായി തിരികെ ലഭിക്കുന്നതെന്ന് മൃഗശാലയുടെ മേധാവി ആർ കെ സാഹു പറയുന്നു.

രാത്രി സഞ്ചാരികളായ മൃഗങ്ങൾക്ക് പാർപ്പിടമായാണ് മൃഗശാല തുടങ്ങിയത്. ഹെഡ്ജ്ഹോഗ് (മുള്ളൻപന്നി), ജംഗിൾ ക്യാറ്റ് (കാട്ടുപൂച്ച ഇനത്തിലുള്ളപെട്ട വള്ളിപ്പുലി), വരയൻ ഹൈന (കഴുതപ്പുലി) തുടങ്ങിയ മൃഗങ്ങളാണ് ആദ്യകാലത്ത് ഇവിടെയുണ്ടായിരുന്നത്. രാത്രിയെന്ന തോന്നൽ ലഭിക്കാനായി പ്രത്യേക ലൈറ്റിംഗ് സിസ്റ്റമാണ് സ്ഥാപിച്ചിരിക്കുന്നത്. യഥാര്‍ത്ഥമായ ഒരു കാടിന് സമാനമായ ലുക്ക് ലഭിക്കുന്ന തരത്തിലാണ് മൃഗശാല ഒരുക്കിയിട്ടുള്ളത്.