പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്; പക്ഷേ, കോണ്‍ട്രാക്ട് കുറഞ്ഞതു 100 കോടിയുടേത് എങ്കിലുമാവണം: സേവാഗ്

single-img
13 April 2019

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരവും ഒരുതരം യുദ്ധമാണെന്ന് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗ്. യുദ്ധം ഇന്ത്യ ജയിക്കാനാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. അതുപോലെ കളിയിലും ഇന്ത്യ ജയിക്കണം. ഗോവയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സേവാഗ്.

അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ–പാക്കിസ്ഥാന്‍ ലോകകപ്പ് പോരാട്ടം വലിയ സംവാദങ്ങള്‍ക്കു വഴിവച്ചതിനു പിന്നാലെയാണ് സേവാഗിന്റെ അഭിപ്രായപ്രകടനം.

രാഷ്ട്രീയത്തില്‍ ഇറങ്ങുമോ എന്ന ചോദ്യത്തിനു മറുപടി ഇങ്ങനെ: ‘ഇതുവരെ കരാര്‍ അടിസ്ഥാനത്തിലാണ് എന്റെ എല്ലാ ജോലികളും. രഞ്ജി ട്രോഫി മുതല്‍ ഐപിഎല്‍ വരെ അതാണ് സ്ഥിതി. നല്ലൊരു കോണ്‍ട്രാക്ട് തരുന്ന രാഷ്ട്രീയ പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ തയാറാണ്. പക്ഷേ, കോണ്‍ട്രാക്ട് കുറഞ്ഞതു 100 കോടിയുടേത് എങ്കിലുമാവണം’- സേവാഗ് പറഞ്ഞു.