ഒരു പണിയും ചെയ്യാത്ത മദ്യത്തിനും ലഹരിക്കും അടിമകളായ നിങ്ങളുടെ ആൺമക്കളുടെ സൗകര്യത്തിന് എന്നെ ചൂഷണം ചെയ്തതിന് നന്ദി: അമ്മയ്‌ക്കെതിരെ തുറന്നെഴുതി നടി

single-img
13 April 2019

മലയാളത്തിലടക്കം തെന്നിന്ത്യൻ ഭാഷകളിലെല്ലാം മിന്നി നിന്നിരുന്ന താരമാണ് സംഗീത ക്രിഷ്. ദീപസ്തംഭം മഹാശ്ചര്യം, ഇംഗ്ലീഷ് മീഡിയം, എഴുപുന്ന തരകൻ, ഉത്തമൻ, സമ്മർ ഇൻ ബെത്‌ലേഹേം തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലൂടെ മലയാളിക്ക് പ്രിയങ്കരിയായിരുന്നു സംഗീത.

എന്നാൽ അടുത്തിടെ സംഗീതയെ കുറിച്ച് മോശമായ രീതിയിൽ പ്രതികരണങ്ങളും സൈബർ ലോകത്ത് സജീവമായിരുന്നു. തന്നെ വീട്ടിൽ നിന്നും പുറത്താക്കിയെന്ന് ചൂണ്ടിക്കാട്ടി നടിയുടെ അമ്മ രംഗത്തെത്തിയതിനു പിന്നാലെയായിരുന്നു ഇത്. എന്നാൽ അമ്മ തന്നോട് കാട്ടിയ ക്രൂരതകൾക്കെല്ലാം നന്ദി പറഞ്ഞുള്ള താരത്തിന്റ കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.

‘പ്രിയപ്പെട്ട അമ്മേ, എന്നെ ജനിപ്പിച്ചതിന് നന്ദി. സ്‌കൂളിൽ പോയിരുന്ന എന്നെ പതിമൂന്നു വയസുമുതൽ ജോലിക്ക് പറഞ്ഞുവിട്ടതിന് നന്ദി. ഒരു പണിയും ചെയ്യാത്ത മദ്യത്തിനും ലഹരിക്കും അടിമകളായ നിങ്ങളുടെ ആൺമക്കളുടെ സൗകര്യത്തിന് എന്നെ ചൂഷണം ചെയ്തതിന് നന്ദി. ഒരുപാട് ബ്ലാങ്ക് ചെക്കുകൾ എന്നെ കൊണ്ട് ഒപ്പിട്ട് വാങ്ങിച്ചതിന് നന്ദി.

നിങ്ങളുടെ ആവശ്യങ്ങൾക്ക് വഴങ്ങാതെ വന്നതോടെ എന്നെ വീട്ടിൽ തളച്ചിട്ടതിന് നന്ദി. കല്ല്യാണം കഴിഞ്ഞിട്ട് പോലും എന്നെയും ഭർത്താവിനെയും സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കാത്തതിന് നന്ദി. എല്ലാത്തിലും ഉപരിയായി ഒരു അമ്മ എങ്ങനെയാവരുെതന്ന് പഠിപ്പിച്ചതിന് നന്ദി. ആരോടും മിണ്ടാതെ എതിർത്ത് ഒരുവാക്കും പറയാതെ കഴിഞ്ഞിരുന്ന എന്നെ ഇത്ര കരുത്തുള്ളവളാക്കിയതിനും നന്ദി.’ സംഗീത കുറിച്ചു.