ഐപിഎല്ലിൽ നാടകീയ ജയവുമായി രാജസ്ഥാന്‍ റോയല്‍സ്; മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തിയത് കേവലം മൂന്ന് പന്തുകൾ ബാക്കി നില്‍ക്കെ

single-img
13 April 2019

വാങ്കഡെ : ഐപിഎല്ലിൽ ഇന്ന് നടന്ന ആവേശ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസിന് നാടകീയ ജയം. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 187 റൺസ് എന്ന വിജയ ലക്ഷ്യം വെറും മൂന്ന് പന്തുകൾ ബാക്കി നിൽക്കെയാണ് രാജസ്ഥാൻ മറികടന്നത്.

തുടക്കത്തിൽ ടോസ് നേടിയിട്ടും മുംബൈയെ ബാറ്റിങിന് അയക്കാനുള്ള രാജസ്ഥാന്റെ നീക്കം കൃത്യമായിരുന്നുവെന്നാണ് വിജയത്തിലൂടെ തെളിയുന്നത്. മികച്ച കളി പുറത്തെടുത്ത ഡികോക്കിനും മുംബൈയെ രക്ഷപെടുത്താനായില്ല. 52 പന്തുകളിൽ ആറ് ബൗണ്ടറിയും നാലു സിക്സും ചേർന്ന് 81 റൺസാണ് ഡികോക്ക് എടുത്തത്. ഒരു സൈഡിൽ നിന്നും വിക്കറ്റുകൾ നഷ്ടമായിട്ടും വിജയം രാജസ്ഥാൻ പൊരുതി സ്വന്തമാക്കുകയായിരുന്നു.

43 പന്തുകളിൽ നിന്നും ഏഴു സിക്സും എട്ടു ബൗണ്ടറിയും ഉൾപ്പെടെ 89റൺസെസെടുത്ത ജോസ് ബട്ട്ലറാണ് രാജസ്ഥാന്റെ ടോപ് സ്കോറർ. കളിയുടെ തുടക്കത്തിൽ രഹാനെയ്ക്കൊപ്പം 60 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ബട്ട്ലർ രണ്ടാം വിക്കറ്റിൽ സഞ്ജു സാംസണൊപ്പം 87 റൺസും എടുത്തു. രഹാനെ 21 ബോളിൽ നിന്ന് 37 റൺസും സഞ്ജു 31 റൺസുമെടുത്തു.