സുരേന്ദ്രന്‍ വിജയിച്ചു കഴിയുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും ഞാന്‍ ആരാണെന്ന്: പി.സി. ജോര്‍ജ്; തിരുവനന്തപുരത്ത് കുമ്മനം ജയിക്കും

single-img
13 April 2019

എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി പി.സി.ജോര്‍ജിന്റെ പ്രസംഗം. വലിയ കയ്യടിയോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ പി.സി ജോര്‍ജിന്റെ വാക്കുകളെ സ്വാഗതം ചെയ്തത്. സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധിയെയും പിണറായി വിജയനെയും പേരെടുത്ത് വിമര്‍ശിക്കാനും പി.സി ജോര്‍ജ് മറന്നില്ല.

പ്രധാനമന്ത്രി പങ്കെടുക്കുന്ന കോഴിക്കോട്ടെ സമ്മേളനത്തിലാണ് ഈ വാക്കുകള്‍. വരുന്ന തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടിയിലും തിരുവനന്തപുരത്തും ബിജെപി വിജയിച്ചു കഴിഞ്ഞുവെന്നാണ് പി.സി ജോര്‍ജ് പറയുന്നത്. സുരേന്ദ്രന്‍ വിജയിച്ചു കഴിയുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും ഞാന്‍ ആരാണെന്ന്.

അതുപോലെ തിരുവനന്തപുരത്ത് കുമ്മനം ജയിക്കും. മല്‍സ്യത്തൊഴിലാളികളുടെ വലിയ പിന്തുണ എനിക്കുണ്ട്. അവര്‍ വോട്ടുചെയ്യും. തിരുവനന്തപുരത്ത് വമ്പിച്ച് റോഡ് ഷോ നടത്താനാണ് തീരുമാനം. ബിജെപി മല്‍സരിക്കുന്ന ബാക്കി സീറ്റുകളെ കുറിച്ച് അഭിപ്രായം പറയാന്‍ ഇപ്പോള്‍ തയാറല്ലെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി. ബാബറി മസ്ജിദ് തകര്‍ത്തതിന് പിന്നില്‍ കോണ്‍ഗ്രസുകാരനായ നരസിംഹറാവുവാണെന്നും പി.സി. ജോര്‍ജ് പ്രസംഗത്തില്‍ പറഞ്ഞു.